ദേവസ്വത്തിലെ സ്ഥിരം, താൽക്കാലിക വിഭാഗത്തിൽപ്പെടുന്ന ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് പ്രിൻറ് ചെയ്യാൻ ഈ ഉപകരണം  സഹായമാകും

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി തിരിച്ചറിയൽ കാർഡ് പ്രിന്‍റ് ചെയ്യാവുന്ന ഇലക്ട്രാണിക് ഉപകരണം. ക്ഷേത്രം കൊടിമരച്ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് ഉപകരണം ഏറ്റുവാങ്ങി. മലപ്പുറം പൊന്നാനി കടവനാട് കോത്തൊള്ളി പറമ്പിൽ ഹരിദാസൻ കെ പിയാണ് ഉപകരണം സമർപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ഭരണ സമിതി അംഗങ്ങളായ വി ജി രവീന്ദ്രൻ, കെ പി വിശ്വനാഥൻ, ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി. ദേവസ്വത്തിലെ സ്ഥിരം, താൽക്കാലിക വിഭാഗത്തിൽപ്പെടുന്ന ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് പ്രിൻറ് ചെയ്യാൻ ഈ ഉപകരണം സഹായമാകും. 

'എങ്ങനെയായാലും ഓന് കൊടുക്കും'; രാവിലെ ബൈക്കിലെത്തി അടിച്ചിട്ട് പോകുന്ന അജ്ഞാതാ; പെണ്ണുങ്ങൾ ഡബിൾ സ്ട്രോംഗാ...

നാളെയാണ് നാളെയാണ് നാളെയാണ് തുടങ്ങുന്നത്! വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകളെല്ലാം അറിയാം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം