ആനപ്പുറത്ത് ഉണ്ടായിരുന്ന പാപ്പാൻ കുനിശേരി സ്വാമിനാഥന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. 

തൃശൂർ: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ(Temple) നിറമാല മഹോത്സവത്തിനിടെ ആന (Elephant) ഇടഞ്ഞു. കൊമ്പൻ അടാട്ട് പരമുവാണ്  ഇടഞ്ഞത്. ഇടഞ്ഞ ആന ക്ഷേത്രത്തിന്‌ മുൻപിലുള്ള  ദീപസ്തംഭം തകർത്തു. നിറമാല ദിവസം തൊഴാൻ  കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്ത് ഉണ്ടായിരുന്ന പാപ്പാൻ(mahout) കുനിശേരി സ്വാമിനാഥന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.  മറ്റു ആനപ്പാപ്പാൻമാരുടെ സഹായത്തോടെ ആനയെ തളച്ചു. കൂടുതൽ നാശ നഷ്ട്ടങ്ങൾ സംഭവിച്ചിട്ടില്ല.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona