Asianet News MalayalamAsianet News Malayalam

മാവോയിസ്റ്റ് പരിശോധനക്കിടെ തണ്ടർബോൾട്ട് സംഘത്തിനെതിരെ കാട്ടാനയുടെ ആക്രമണം; എഎസ്ഐക്ക് പരിക്ക്

തണ്ടർബോൾട്ട് എഎസ്ഐ ഡാനീഷ് കുര്യനാണ് സാരമായി പരിക്കേറ്റത്. ഇയാളെ പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. 

elephant attack on Thunderbolt group during Maoist raid; Injury to ASI
Author
Malappuram, First Published Apr 16, 2021, 10:16 PM IST

മലപ്പുറം: മാവോയിസ്റ്റ് പരിശോധനക്കിടെ തണ്ടർബോൾട്ട് സംഘത്തിനെതിരെ കാട്ടാനയുടെ ആക്രമണം. സംഭവത്തിൽ എഎസ്ഐക്ക് പരിക്കേറ്റു. കരുളായി റെയ്ഞ്ചിലെ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുണ്ടക്കടവ് പുലിമുണ്ട മഞ്ഞിക്കടവ് വനപാതയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടയത്. 

തണ്ടർബോൾട്ട് എഎസ്ഐ ഡാനീഷ് കുര്യനാണ് സാരമായി പരിക്കേറ്റത്. ഇയാളെ പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ 7.30ഓടെ എഎസ്ഐയുടെ നേത്യത്വത്തിൽ 12 അംഗ സംഘം നടന്നു പോകുന്നതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. തുമ്പികൈ കൊണ്ട് എസ്ഐയെ എടുത്ത് എറിയുകയും ചവിട്ടുകയുമായിരുന്നുവെന്നാണ് അറിയുന്നത്. 

കൂടെയുള്ളവർ ബഹളം വെച്ചതോടെയാണ് കാട്ടാന പിൻതിരിഞ്ഞ് പോയത്. ഉടൻ തന്നെ ഇവർ പോയ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോയി.  വഴിയിൽ വെച്ച് ചെറിയ ആബുലെൻസിലേക്കും തുടർന്ന് വടപുറത്തു വെച്ച് വലിയ ആബു ലെൻസിലേക്ക് മാറ്റിയാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. മാവോയിസ്റ്റ് വേട്ടക്കായി രാവിലെ  6.30തോടെയാണ് തണ്ടർബോൾട്ട് സംഘം നെടുങ്കയം ചെക്കു പോസ്റ്റ് കടന്ന് കരുളായി വനമേഖലയിൽ പ്രവേശിച്ചത്. നെടുങ്കയത്തു നിന്നും മുണ്ടക്കടവ് പുലിമുണ്ടവനമേഖലയിലൂടെ മഞ്ഞിക്കടവ് ഭാഗത്തേക്ക് നീങ്ങവെ വാഹനം നിറുത്തി നടന്നു പോകുപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്.

Follow Us:
Download App:
  • android
  • ios