പരേഡ് കാണാൻ എത്തുന്ന സന്ദർശകരെ നിയന്ത്രക്കാൻ ആനയ്ക്കൊപ്പം നടക്കുമ്പോഴായിരുന്നു ആക്രമണം...
തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂരിൽ ആന വാച്ചറെ ആക്രമിച്ചു. ഹരികൃഷ്ണൻ എന്ന നാട്ടാനയാണ് വാച്ചർ ഹബീബിനെ ആക്രമിച്ചത്. കോട്ടൂർ പുനരധിവാസ കേന്ദ്രത്തിൽ രാവിലെ ആന പരേഡ് നടക്കുന്നതിനിടെയായിരുന്നു സംഭവം. പരേഡ് കാണാൻ എത്തുന്ന സന്ദർശകരെ നിയന്ത്രക്കാൻ ആനയ്ക്കൊപ്പം നടക്കുമ്പോഴായിരുന്നു ആക്രമണം. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഹബീബിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതി വിധിയെ തുടർന്ന് ഹരിപ്പാട് നിന്ന് കോട്ടൂർ എത്തിച്ച ആനയാണ് ഹരികൃഷ്ണൻ.
