നാട്ടുകാർ ശബ്ദം ഉണ്ടാക്കിയും ടോർച്ച് അടിച്ചും തുരത്തിയതോടെ കാട്ടാന പുളിയപ്പതി വന മേഖലയിലേക്ക് കയറിപ്പോയി.

പാലക്കാട്: അട്ടപ്പാടി ജനവാസ മേഖലയിൽ വീണ്ടും കാട്ടാന. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് മണ്ണാർക്കാട്- ചിന്ന തടാകം അന്തർ സംസ്ഥാന പാതയ്ക്ക് സമീപം വട്ടലക്കിൽ കാട്ടാന ഇറങ്ങിയത്. ചിന്നസ്വാമി എന്ന കർഷകന്റെ നാല് തെങ്ങുകൾ ആന കുത്തിമറിച്ചിട്ടു. തമിഴ്നാട് വനാതിർത്തിയിൽ നിന്നുമാണ് ആന ജനവാസ മേഖലയിൽ എത്തിയത്. നാട്ടുകാർ ശബ്ദം ഉണ്ടാക്കിയും ടോർച്ച് അടിച്ചും തുരത്തിയതോടെ കാട്ടാന പുളിയപ്പതി വന മേഖലയിലേക്ക് കയറിപ്പോയി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്