തേയിലത്തോട്ടത്തില്‍ പണിക്ക് പോകുന്ന തൊഴിലാളികളാണ് തൊഴുത്തില്‍ ആന നില്‍ക്കുന്നത് ആദ്യം കണ്ടത്. തൊഴുത്തില്‍ കാല് കുടുങ്ങിയ രീതിയിലായിരുന്നു ഒറ്റക്കൊമ്പന്‍.  

മൂന്നാര്‍: ഉപയോഗ ശൂന്യമായ കാലി തൊഴുത്തില്‍ കുടുങ്ങി കാട്ടുകൊമ്പന്‍. മൂന്നാര്‍ -മറയൂര്‍ സംസ്ഥാന പതയില്‍ പെരിയവരൈ എസ്റ്റേറ്റില്‍ നിന്നും നാലുകിലോമീറ്റര്‍ ഉള്ളിലായി പഴയക്കാട് ഡിവിഷനിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് ആന തൊഴുത്തില്‍ കുടുങ്ങിയതായി നാട്ടുകാര്‍ കണ്ടത്.

തേയിലത്തോട്ടത്തില്‍ പണിക്ക് പോകുന്ന തൊഴിലാളികളാണ് തൊഴുത്തില്‍ ആന നില്‍ക്കുന്നത് ആദ്യം കണ്ടത്. തൊഴുത്തില്‍ കാല് കുടുങ്ങിയ രീതിയിലായിരുന്നു ഒറ്റക്കൊമ്പന്‍. 

ആളുകള്‍ കൂടിയതോടെ തൊഴുത്തിന്‍റെ മറുവശത്തെ കരിങ്കല്‍ ഭിത്തി തകര്‍ത്ത ആന പുറത്തിറങ്ങി. നാട്ടുകാര്‍ പാട്ടകൊട്ടി ശബ്ദമുണ്ടാക്കിയപ്പോള്‍ സമീപത്തുള്ള യൂക്കാലി തോട്ടത്തിലേക്ക് ആന ഓടിക്കയറി.