കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെ ആനയെ ഇടഞ്ഞോടി. 

തൃശ്ശൂർ : കുന്നംകുളത്ത് പള്ളിപ്പെരുന്നാളിനെത്തിച്ച ആന ഇടഞ്ഞോടി. വേണാട്ടുമറ്റം ഗോപാലൻ എന്ന ആനയാണ് ഇടഞ്ഞോടിയത്. കല്ലുംപുറത്ത് പള്ളിപ്പെരുന്നാളിനെത്തിച്ച ആനയെ പറമ്പിൽ തളച്ചിരിക്കുകയായിരുന്നു. ആനയെ കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ഇടഞ്ഞോടിയത്. ഒന്നര കിലോമീറ്ററോളം ദൂരം ഓടിയ ആന ഇപ്പോൾ വട്ടമാവിലെത്തി നിൽക്കുകയാണ്. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതമെന്ന് ഹൈക്കോടതി; 'ആനകള്‍ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരത'

YouTube video player