എഴുന്നെള്ളിപ്പ് നടക്കുന്നതിനിടയിൽ ആന പെട്ടെന്ന് തിരിഞ്ഞ് ഓടുകയായിരുന്നു

തൃശൂർ: എരുമപ്പെട്ടി മുല്ലക്കൽ ഭരണിവേലയിലെ പുലർച്ചെ എഴുന്നള്ളിപ്പിൽ ആനയിടഞ്ഞു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. എഴുന്നെള്ളിപ്പ് നടക്കുന്നതിനിടയിൽ ആന പെട്ടെന്ന് തിരിഞ്ഞ് ഓടുകയായിരുന്നു. ആളുകൾ പരിഭ്രാന്തരായി ചിതറിയോടി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉടൻ തന്നെ എലിഫെന്‍റ് സ്കോഡ് അംഗങ്ങളെത്തി ആനയെ തളച്ചു. പെട്ടെന്ന് തളയ്ക്കാൻ കഴിഞ്ഞതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ഇതിന് ശേഷം എഴുന്നെള്ളിപ്പ് തടസ്സമില്ലാതെ നടന്നു.

റിയൽ ഹീറോ; 20 വർഷം മുൻപ് രാക്ഷസ തിരമാലയിൽ നിന്ന് രക്ഷിച്ചു, ആ കുഞ്ഞ് വളർന്നപ്പോൾ വിവാഹം നടത്താനും കളക്ടറെത്തി

YouTube video player

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം