Asianet News MalayalamAsianet News Malayalam

കൊടുങ്ങല്ലൂരിലും ശക്തികുളങ്ങരയിലും ആനയിടഞ്ഞു, പന്തൽ മറിച്ചിട്ടു, ചുറ്റുമതിൽ തകർത്തു

ക്ഷേത്രത്തിന് മുന്നിലെ ഉത്സവ പന്തൽ ആന കുത്തിമറിച്ചിട്ടു. ഉടനെ പാപ്പാൻമാർ  ക്ഷേത്രവളപ്പിലുള്ള മരത്തിൽ തളച്ചു.

elephants creates ruckus while Utsavs prm
Author
First Published Jan 31, 2024, 2:36 AM IST

തൃശൂർ/കൊല്ലം:  കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു. കൊമ്പൻ പുത്തൂർ ഗജേന്ദ്രൻ ആണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിന് ശേഷം ചമയങ്ങൾ അഴിക്കുമ്പോഴാണ് വിരണ്ടത്. പടിഞ്ഞാറെ വെമ്പല്ലൂർ കൂനിയാറ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ  രാത്രി ഏഴ് മണിയോടെ ക്ഷേത്രത്തിന് മുന്നിലെ ഉത്സവ പന്തൽ ആന കുത്തിമറിച്ചിട്ടു. ഉടനെ പാപ്പാൻമാർ  ക്ഷേത്രവളപ്പിലുള്ള മരത്തിൽ തളച്ചു. കൊല്ലത്ത് ശക്തികുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന വിരണ്ടോടി.  രാജശേഖരൻ എന്ന ആനയാണ് ഓടിയത്. അരക്കിലോമീറ്റർ ഓടിയ ആന വീടിന്റെ ചുറ്റുമതിൽ ഇടിച്ചു തകർത്തു. ആനയെ പിന്നീട് തളച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios