പരിഭ്രാന്തരായി ഓടുന്നതിനിടെ നിലത്തു വീണ നിരവധി പേർക്ക് പരിക്കേറ്റു.

ചാവക്കാട്: ചാവക്കാട് മണത്തല നേർച്ചക്കിടെ ആനകൾ ഇടഞ്ഞു. മൂന്ന് ആനകളാണ് ഇടഞ്ഞത്. ആനകൾ ഇടഞ്ഞതോടെ നേർച്ചയ്ക്കെത്തിയ ജനം പരിഭ്രാന്തരായി. പ്രാണരക്ഷാർത്ഥം ഓടുന്നതിനിടെ നിലത്തു വീണ നിരവധി പേർക്ക് പരിക്കേറ്റു. ഇടഞ്ഞ മൂന്ന് ആനകളേയും തളച്ചു.