ചേർത്തല: നഗരസഭ 29 –ാം വാർഡ് മനോരമക്കവലയ്ക്ക് സമീപം ഭഗവതിപ്പറമ്പിൽ ഷാജിയുടെ മകൻ അനന്ദുവാണ് (22) മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ലോറി ഇടിക്കുകയായിരുന്നെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. സെക്കന്തൂർ എൻജിനിയറിങ് കോളേജിൽ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു.