കടലിൽ ഉല്ലസിക്കുന്നതിനിടെ തിരയിൽപ്പെട്ട് നിയന്ത്രണം തെറ്റിവീണ സൈമണിന്‍റെ മുഖത്ത് ബോഡി ബോർഡ് ഇടിച്ചാണ് മുറിവുണ്ടായത്. 

തിരുവനന്തപുരം: കോവളത്ത് കടലിൽ കുളിച്ച് ഉല്ലസിക്കുന്നതിനിടെ തിരയിൽപെട്ട് ഇംഗ്ലണ്ട് സ്വദേശിക്ക് പരുക്ക്. സാഹസിക വിനോദമായ ബോഡി ബോർഡിൽ നീന്തുന്നതിനിടെയാണ് അറുപത്തിരണ്ടുകാരനായ സൈമണിന് മുഖത്തും തലയ്ക്കും പരിക്കേറ്റത്. കടലിൽ ഉല്ലസിക്കുന്നതിനിടെ തിരയിൽപ്പെട്ട് നിയന്ത്രണം തെറ്റിവീണ സൈമണിന്‍റെ മുഖത്ത് ബോഡി ബോർഡ് ഇടിച്ചാണ് മുറിവുണ്ടായത്. 

തലയ്ക്ക് പിന്നിലും ബോർഡ് ഇടിച്ചു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന ലൈഫ് ഗാർഡുമാരായ സന്തോഷ്, ചന്ദ്രബോസ് ഒപ്പമുണ്ടായിരുന്ന വിദേശിയുടെ ഭാര്യ ജോ എന്നിവർ ചേർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കോവളത്ത് മുമ്പും എത്തിയിട്ടുണ്ടെന്നും എന്നാൽ ഇത്തരത്തിൽ ഒരു അപകടം ആദ്യമാണുണ്ടായതെന്നും സൈമൺ പറഞ്ഞു. 

വാൽവ് ചുരുങ്ങി രക്തയോട്ടം കുറഞ്ഞു, ഗുരുതരാവസ്ഥ, 19കാരി ഗർഭിണി എസ്എടിയിൽ; ഹൃദയവാൽവ് ബലൂൺ ശസ്ത്രക്രിയയിൽ രക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം