കോട്ടയം: ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബസ് സർവ്വീസ് പുനരാരംഭിച്ചു. മുഴുവൻ ബസുകളും അണുവിമുക്തമാക്കിയാണ് സർവീസ് പുനരാരംഭിച്ചത്. കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ പെട്ട ഡിപ്പോയിലെ എല്ലാ ജീവനക്കാരെയും നിരീക്ഷണത്തിലാക്കി.

പാലായിലെ മുൻസിപ്പൽ ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈരാറ്റുപേട്ട കെഎസ്ആർടിസി സർവ്വീസ് നിർത്തേണ്ടി വന്നത്. രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ കെഎസ്ആർടിസി ജീവനക്കാരും ഉൾപ്പെടുന്നതിനാലായിരുന്നു തീരുമാനം.