Asianet News MalayalamAsianet News Malayalam

എണ്‍മകജെ പഞ്ചായത്ത്; സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് ബിജെപിയെ പരാജയപ്പെടുത്തി

ഏഴ് അംഗങ്ങളായിരുന്നു കോണ്‍ഗ്രസിനും ബിജെപിക്കും. നറുക്ക് കിട്ടിയ ബിജെപിയാണ് ഭരിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവന്നപ്പോള്‍ സിപിഎം പിന്തുണയ്ക്കുകയായിരുന്നു. ഇതോടെ ബിജെപിയുടെ കാസര്‍കോട് ജില്ലയിലെ നിലപരുങ്ങലിലായി.

Ermakaje panchayat The Congress defeated the BJP with CPM support
Author
Enmakaje, First Published Aug 8, 2018, 4:44 PM IST

കാസര്‍കോട്:  എണ്‍മകജെ പഞ്ചായത്തില്‍ ബി ജെ പിക്ക് എതിരെ കോണ്‍ഗ്രസ്സ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. എല്‍ ഡി എഫ് പിന്തുണയോടെയാണ് അവിശ്വാസം പാസായത്. പ്രസിഡണ്ട് ബിജെപിയിലെ രൂപവാണി ആര്‍ ഭട്ടിനെതിരെ യു.ഡി.എഫ് അംഗമായ വൈ ശാരദയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 

നിലവില്‍ ബി ജെ പി ക്കും, യു ഡി എഫിനും 7 അംഗങ്ങള്‍ വീതവും എല്‍.ഡി.എഫിന് 3 അംഗങ്ങളുമാണ് ഉള്ളത്. കോണ്‍ഗ്രസ്സ് 4 മുസ്ലിം ലീഗ് 3 എന്നിങ്ങനെയാണ് യു.ഡി എഫിന്റെ കക്ഷിനില. നറുക്കെടുപ്പിലൂടെയായിരുന്നു ബി.ജെ.പിക്ക് പഞ്ചായത്ത് ഭരണം നേടാനായത്.

നേരത്തെ യു.ഡി .എഫ് അവശ്യാസ പ്രമേയം കൊണ്ടു വന്നിരുന്നുവെങ്കിലും സി.പി.ഐ എം അംഗങ്ങള്‍ വിട്ടു നിന്നതോടെ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം കാറെഡുക്ക പഞ്ചായത്തില്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം യു.ഡി.എഫ് പിന്തുണയോടെ വിജയിച്ചിരുന്നു. ഇതോടെ കാസറഗോഡ് ബിജെപി ഭരിക്കുന്ന പഞ്ചായത്തതുകൾ രണ്ടായി ചുരുങ്ങി.

Follow Us:
Download App:
  • android
  • ios