Asianet News MalayalamAsianet News Malayalam

എറണാകുളം മെഡിക്കല്‍ കോളേജില്‍ 36 പദ്ധതികള്‍, 17 കോടി, ഉദ്ഘാടനം ഒറ്റ ദിവസം; പദ്ധതികള്‍ ഇവ

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് എന്നിവ കൂടി സാധ്യമാകുന്നതോടെ രാജ്യത്തെ തന്നെ എണ്ണപ്പെട്ട മെഡിക്കല്‍ കോളേജുകളിലൊന്നായി എറണാകുളം മാറുമെന്ന് മന്ത്രി. 

Ernakulam Government college 36 projects inauguration on october 2nd joy
Author
First Published Sep 30, 2023, 7:34 PM IST

എറണാകുളം: കളമശേരി മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ 17 കോടി രൂപയുടെ 36 പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എം.പി, കെ.എം.ആര്‍.എല്‍. എംഡി ലോക്‌നാഥ് ബഹ്‌റ എന്നിവര്‍ ചടങ്ങിലെ വിശിഷ്ടാതിഥികളാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് എന്നിവ കൂടി സാധ്യമാകുന്നതോടെ രാജ്യത്തെ തന്നെ എണ്ണപ്പെട്ട മെഡിക്കല്‍ കോളേജുകളിലൊന്നായി എറണാകുളം മാറുമെന്ന് മന്ത്രി പറഞ്ഞു. 

ഉദ്ഘാടന പദ്ധതികള്‍ ഇവ: ''ആശുപത്രിയുടെ പ്രധാന വാര്‍ഡുകളെയും ഓപ്പറേഷന്‍ തീയറ്ററിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 4 കോടി ചെലവഴിച്ചുള്ള റാമ്പ്, ഗുരുതരമായി പൊള്ളല്‍ ഏല്‍ക്കുന്ന രോഗികള്‍ക്ക് എല്ലാ സംവിധാനങ്ങളോടും കൂടിയ ചികിത്സയ്ക്കായുള്ള 35 ലക്ഷം ചെലവഴിച്ചുള്ള ബേണ്‍സ് യൂണിറ്റ്, മൃഗങ്ങളില്‍ നിന്നും മുറിവേല്‍ക്കുന്നവര്‍ക്കായുള്ള 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രിവന്റ്റീവ് ക്ലിനിക്, ജീവനക്കാരുടെ കുട്ടികളെ പരിപാലിക്കുന്നതിനു വേണ്ടി വനിത ശിശു വികസന വകുപ്പിന്റെ ക്രഷ്, ഗൈനക്കോളജി വിഭാഗത്തിലെ വെയ്റ്റിംഗ് ഏരിയ, മൊബൈല്‍ റേഡിയോഗ്രാഫി യൂണിറ്റ്, ലിഫ്റ്റ് നവീകരണം, തിമിര ശാസ്ത്രക്രിയക്കുള്ള ഫാക്കോ ഇമ്മല്‍സിഫിക്കേഷന്‍ മെഷീന്‍, ഓര്‍ത്തോ വിഭാഗം ശസ്ത്രക്രിയ യൂണിറ്റിലേക്കുള്ള സി ആം മെഷീന്‍, സിസിടിവി സംവിധാനം, മെഡിക്കല്‍ എഡ്യൂക്കേഷന്‍ യൂണിറ്റ് & സ്‌കില്‍ ലാബ്, നവീകരിച്ച വാര്‍ഡുകള്‍, സ്ത്രീ വിശ്രമ കേന്ദ്രം. മണിക്കൂറില്‍ 1300 ടെസ്റ്റുകള്‍ ചെയ്യാന്‍ കഴിയുന്ന ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസര്‍, റെറ്റിനല്‍ ലേസര്‍ മെഷീന്‍, ബ്ലഡ് കളക്ഷന്‍ യൂണിറ്റ്, ഇ ഹെല്‍ത്ത്, ഇ ഓഫീസ്, എമര്‍ജന്‍സി ഓപ്പറേഷന്‍ തീയേറ്റര്‍, ഡി -അഡിക്ഷന്‍ യൂണിറ്റ്, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, നേത്രരോഗ വിഭാഗത്തിലെ അപ്ലനേഷന്‍ ടോണോ മീറ്റര്‍, ഡയാലിസിസ് മെഷീനുകള്‍, കാസ്പ് ഫാര്‍മസി, ടോക്കണ്‍ കൗണ്ടറുകള്‍, ശിശുരോഗ വിഭാഗത്തില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ്, ടു വേ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം, ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം.'' 

''ആശുപത്രിയിലെ വെള്ളത്തിന്റെ ഗുണ നിലവാരം പരിശോധിക്കുന്നതിനു വേണ്ടിയുള്ള വാട്ടര്‍ ക്വാളിറ്റി മോണിറ്ററിങ് സംവിധാനം, ആശുപത്രിയിലെ സേവനം മെച്ചപ്പെടുത്തുന്നതിന്റ ഭാഗമായുള്ള ഫ്‌ളബോട്ടമി ടീം, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, അനൗണ്‍സ്മെന്റ് സംവിധാനം, മെട്രോ ബസ് സര്‍വീസ്, നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാ പദ്ധതിയായ മദദ്, ഗൈനക്കോളജി വിഭാഗത്തിന്റെ സമീപത്തുള്ള നവീകരിച്ച റാമ്പ്, സ്‌നേഹവസ്ത്രം പദ്ധതി,'' 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാന്റീനും കഫറ്റേരിയയും എന്നിവയുമാണ് ഉദ്ഘാടനത്തിനൊരുങ്ങുന്ന മറ്റ് പദ്ധതികള്‍.

കരുവന്നൂ‍ര്‍ നിക്ഷേപകർക്ക് നൽകാൻ 50 കോടിയെങ്കിലും ഉടനെത്തിക്കും, പണം സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്നെടുക്കും 
 

Follow Us:
Download App:
  • android
  • ios