Asianet News MalayalamAsianet News Malayalam

കരുവാരക്കുണ്ട് പുറ്റള കോളനിയിലെ രക്ഷപ്പെടല്‍ ; ദൃശ്യം പുറത്ത് വിട്ട് മലപ്പുറം കലക്ടര്‍

മഹാപ്രളയത്തില്‍ നഗരങ്ങള്‍ ഒറ്റപ്പെട്ടപ്പോള്‍ അലമുറയിട്ടവര്‍ അറിയാത്ത നിശബ്ദമായൊരു ജനതയുണ്ടായിരുന്നു. പ്രളയമില്ലാത്തപ്പോള്‍ പോലും പൊതുധാരയില്‍ നിന്ന്  ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ആദിവാസികള്‍. പ്രളയകാലത്ത് അവരുടെ ദുരിതത്തിന് പ്രളയത്തോളം തന്നെ വ്യാപ്തിയുണ്ടായിരുന്നു. 

Escape from a colony in a colony Malappuram Collector away from the scene
Author
Karuvarakundu, First Published Aug 19, 2018, 8:26 PM IST

മഹാപ്രളയത്തില്‍ നഗരങ്ങള്‍ ഒറ്റപ്പെട്ടപ്പോള്‍ അലമുറയിട്ടവര്‍ അറിയാത്ത നിശബ്ദമായൊരു ജനതയുണ്ടായിരുന്നു. പ്രളയമില്ലാത്തപ്പോള്‍ പോലും പൊതുധാരയില്‍ നിന്ന്  ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ആദിവാസികള്‍. പ്രളയകാലത്ത് അവരുടെ ദുരിതത്തിന് പ്രളയത്തോളം തന്നെ വ്യാപ്തിയുണ്ടായിരുന്നു. 

മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് പുറ്റള കോളനിയിലെ ജനങ്ങള്‍ അത്തരമൊരു ദുരിതത്തിന്‍റെ വക്കിലായിരുന്നു. 38 ഗോത്ര വിഭാഗങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവരെ സബ് ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്രകുമാര്‍, അഡീഷനല്‍ എസ്‌ഐ ശ്രീകുമാര്‍, പോലീസുകാരായ സെബാസ്റ്റ്യന്‍ രാജേഷ്, സജീവന്‍, ഒപ്പം ട്രോമാ കെയര്‍ വളണ്ടിയര്‍മാരും ചേര്‍ന്ന് രക്ഷപ്പെടുത്തുന്നതിന്‍റെ വീഡിയോ ദൃശ്യം മലപ്പുറം കലക്ടര്‍ അമിത് മീണ ഐഎഎസാണ് ഫേസ് ബുക്കില്‍ പങ്കുവച്ചത്. 

കുത്തിയൊഴുകുന്ന വെള്ളത്തില്‍ കുട്ടിയേയും എടുത്ത് അതീവ ശ്രദ്ധയോടെ നടന്നു നീങ്ങുന്ന രക്ഷാപ്രവര്‍ത്തകനെ വീഡിയോയില്‍ കാണാം. ഒരടി തെറ്റിയാല്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ നിലയില്ലാത്ത താഴ്ച്ചയിലേക്കാകും വീഴുക. കോളനിയിലെ ആളുകളെ രക്ഷപ്പെടുത്തിയതിന് പിന്നാലെ അവിടെ ഉരുള്‍പോട്ടിയതായും കളക്ടര്‍ അമിത് മീണ ഐഎഎസ് തന്‍റെ ഔദ്യോഗീക പോജില്‍ കുറിക്കുന്നു. 

വീഡിയോ കാണാം

Follow Us:
Download App:
  • android
  • ios