പാലക്കാട് എക്സൈസ് ഇന്‍റലിജൻസ് നൽകിയ വിവര പ്രകാരമായിരുന്നു റെയ്ഡ്

പാലക്കാട്: ചിറ്റൂരിൽ കള്ള് ചെത്ത് തോപ്പുകളിൽ അനധികൃതമായി സൂക്ഷിച്ച കള്ള് എക്സൈസ് റെയ്‌ഡ് നടത്തി പിടിച്ചെടുത്തു. ചിറ്റൂർ കോഴിപ്പതി വില്ലേജിൽ കുട്ടിയപ്പകൗണ്ടർ എന്നയാളുടെ ഉടമസ്ഥതയിലുള്ള തോപ്പിൽ നിന്നും 690 ലിറ്റർ കള്ളും വെങ്കിടാചലപതി എന്നയാളുടെ ഉടമസ്ഥതയിലുള്ള തോപ്പിൽ നിന്നും 1110 ലിറ്റർ കള്ളുമാണ് കണ്ടെടുത്തത്. 

പാലക്കാട് എക്സൈസ് ഇന്‍റലിജൻസ് നൽകിയ വിവര പ്രകാരമായിരുന്നു റെയ്ഡ്. ചിറ്റൂർ സർക്കിൾ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസറായ ജമാലുദ്ദീനും സംഘവും ചേർന്ന് നടത്തിയ റെയ്‌ഡിലാണ് അനധികൃതമായി സൂക്ഷിച്ച ഇത്രയധികം കള്ള് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു. 

സംശയാസ്പദമായ സാഹചര്യത്തിൽ കാർ, പരിശോധിച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; മൂന്ന് പേർ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം