Asianet News MalayalamAsianet News Malayalam

2 ആഡംബര കാറ്, 5 ചാക്കുകളിലായി 60 കിലോയുമായി യുവാക്കളെത്തി, 'മുതല്' വാങ്ങാനെത്തിയവരും സ്ഥലത്ത്; പക്ഷേ പണി പാളി

നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീർ എന്നിവരെയും ഇവരിൽ നിന്നും സാധനം ഏറ്റുവാങ്ങാൻ എത്തിയ ബീമാപള്ളി സ്വദേശി മുജീബ്, റാഫി എന്നിവരെയുമാണ് എക്സൈസ് സംഘം പിടികൂടിയത്

Excise caught youths who came from Andhra with 60 kg ganja in their car asd
Author
First Published Sep 22, 2023, 1:43 AM IST

തിരുവല്ലം: ആന്ധ്രയിൽ നിന്നും കാറിൽ 60 കിലോ കഞ്ചാവുമായി വന്ന യുവാക്കളെയും അത് വാങ്ങാൻ എത്തിയ യുവാക്കളെയും എക്സൈസ് പിടികൂടി. നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീർ എന്നിവരെയും ഇവരിൽ നിന്നും കഞ്ചാവ് ഏറ്റുവാങ്ങാൻ എത്തിയ ബീമാപള്ളി സ്വദേശി മുജീബ്, റാഫി എന്നിവരെയുമാണ് എക്സൈസ് സംഘം പിടികൂടിയത്. പിടിയിലായ മുജീബ് ആണ് ഇതിൽ പ്രധാനി എന്ന് എക്സൈസ് പറഞ്ഞു.

കോട്ടയത്ത് കനത്തമഴ, ദുരിതം, കളക്ടറുടെ അറിയിപ്പ്; കേരളത്തിൽ ഇന്നും മഴ ശക്തമാകും, 2 ജില്ലകളിൽ യെല്ലോ അലർട്ട്

പാച്ചല്ലൂർ അഞ്ചാം കല്ല് ഭാഗത്ത് വെച്ച് ആണ് സംഘം പിടിയിലായത്. പിടിയിലായവരിൽ നിന്ന് ഉദ്ദേശം 60 കിലോയോളം കഞ്ചാവും, കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും എക്സൈസ് പിടികൂടിയിട്ടുണ്ട്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാടിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനിൽകുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി ജി സുനിൽ കുമാർ, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാർ , എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ , എക്സൈസ് ഇൻസ്പെക്ടർമാരായ കെ വി വിനോദ് , ടി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ്, എസ് മധുസൂദനൻ നായർ , പ്രിവെൻറ്റീവ് ഓഫീസർ പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ സംഘത്തെ പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ് , സുബിൻ, രജിത്ത് , ശരത്‌ , മുഹമ്മദലി , കൃഷ്ണകുമാർ ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട് , രാജീവ് , അരുൺ എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios