ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥരെ മറികടന്ന് പോകാനുള്ള ശ്രമത്തിനിടെ വാഹനം ക്രോസ് ബാറില്‍ ഇടിക്കുകയായിരുന്നു. ബാരിക്കേട് ദേഹത്തേക്ക് വീണാണ് ജീവനക്കാര്‍ക്ക് പരിക്കേറ്റത്. 

മാനനന്തവാടി: ബാവലി ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വാഹന പരിശോധന നടത്തിയ രണ്ട് എക്‌സൈസ് ജീവനക്കാരെ ബൈക്കിലെത്തിയ സംഘം ഇടിച്ചിട്ടു. എക്സൈസ് പ്രിവന്റ് ഓഫീസര്‍ തരുവണ നിരപ്പേല്‍ കെ.ജെ. സന്തോഷ് (49), സിവില്‍ എക്‌സൈസ് ഓഫിസര്‍ തിരുവനന്തപുരം സ്വദേശി വി.വി. ഹൗസില്‍ വിപിന്‍ വില്‍സണ്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

മാനന്തവാടി കണിയാരം തോപ്പില്‍ ഋഷികേശ് (19), കാരക്കാമല വിജിത നിവാസില്‍ നിഖില്‍ (20) എന്നിവരാണ് ബൈക്കിലുണ്ടായിരുന്നത്. ഇവരെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥരെ മറികടന്ന് പോകാനുള്ള ശ്രമത്തിനിടെ വാഹനം ക്രോസ് ബാറില്‍ ഇടിക്കുകയായിരുന്നു. ബാരിക്കേട് ദേഹത്തേക്ക് വീണാണ് ജീവനക്കാര്‍ക്ക് പരിക്കേറ്റത്. 

സന്തോഷിന്റെ കാലിന്റെ അസ്ഥി മൂന്നിടത്ത് പൊട്ടിയതായി പരിശോധനയില്‍ കണ്ടെത്തി. ഇദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിപിന്റെ കൈയ്യിലെ അസ്ഥിക്ക് പൊട്ടലുണ്ട്. ഇദ്ദേഹം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. യുവാക്കളില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.