Asianet News MalayalamAsianet News Malayalam

ആദിവാസി ഊരുകളില്‍ പൈനാപ്പിള്‍ വിതരണം ചെയ്ത് എക്സൈസ്

അടിമാലിയുമായി ചേര്‍ന്ന് കിടക്കുന്ന പടികപ്പ്്, ഒഴുവത്തടം ആദിവാസി മേഖലകളിലും ഇരുമ്പുപാലത്തെ കൊവിഡ് സെന്ററിലും പൈനാപ്പിള്‍ വിതരണം ചെയ്തു. ഏകദേശം 1800ഓളം പൈനാപ്പിളുകളാണ് ജനമൈത്രി എക്സൈസ് വിതരണത്തിനായി എത്തിച്ചത്.
 

Excise officials distribute pineapples to tribal villages
Author
Idukki, First Published Jun 3, 2021, 8:39 AM IST

ഇടുക്കി: കൊവിഡ് കാലത്ത് ആദിവാസി ഊരുകളില്‍ പൈനാപ്പിള്‍ വിതരണം ചെയ്ത് ദേവികുളം ജനമൈത്രി എക്സൈസ്. കൊവിഡ് കാലത്ത് ദേവികുളം ജനമൈത്രി എക്സൈസ് നടത്തി വരുന്ന വിവിധ സേവനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ആദിവാസി ഊരുകളില്‍ പൈനാപ്പിളുകള്‍ വിതരണം ചെയ്തത്. ട്രൈബല്‍ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

അടിമാലിയുമായി ചേര്‍ന്ന് കിടക്കുന്ന പടികപ്പ്, ഒഴുവത്തടം ആദിവാസി മേഖലകളിലും ഇരുമ്പുപാലത്തെ കൊവിഡ് സെന്ററിലും പൈനാപ്പിള്‍ വിതരണം ചെയ്തു. ഏകദേശം 1800ഓളം പൈനാപ്പിളുകളാണ് ജനമൈത്രി എക്സൈസ് വിതരണത്തിനായി എത്തിച്ചത്. 

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി കെ സുനില്‍ രാജ്, അടിമാലി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി എന്‍ ഗിരീഷ്‌കുമാര്‍, പ്രിവന്റീവ് ഓഫിസര്‍ ആര്‍ സജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നെല്‍സന്‍ മാത്യു, അനൂപ് സോമന്‍, അനുപ് പി ബി, ഡ്രൈവര്‍ നിതിന്‍ ജോണി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അടിമാലി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡംഗം കെ ജെ ബാബു പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios