കഞ്ചാവിന്‍റെ ഉടമയെ കണ്ടെത്താനായി എക്സൈസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കഞ്ചാവ് പിടികൂടി. റെയില്‍വേ സ്റ്റേഷനില്‍ എക്സൈസും ആര്‍പിഎഫും നടത്തിയ പരിശോധനയിലാണ് 15.75 കിലോ കഞ്ചാവ് പിടികൂടിയത്. പോളിത്തീന്‍ കവറുകളിലാക്കി ബാഗുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഞ്ചാവിന്‍റെ ഉടമയെ കണ്ടെത്താനായി എക്സൈസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സ്റ്റേഷനില്‍ കഞ്ചാവെത്തിച്ചയാളെ പിടികൂടാനായി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
