ഓണത്തിന് മുന്നോടിയായി ജില്ലയില്‍ എക്സൈസ് വ്യാപക പരിശോധനയാണ് നടത്തുന്നത്. 

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എക്സൈസ് നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷ് പിടികൂടി. കുരുവട്ടൂർ പുറ്റമണ്ണിൽത്താഴം ഭാഗത്ത് നിന്നും പിടികൂടിയ വാഷ് നശിപ്പിച്ച് എക്സൈസ് കേസെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. എക്സൈസ് പാർട്ടിയിൽ സി.ഇ.ഒമാരായ ദീൻ ദയാൽ,സന്ദീപ്, അനുരാജ്,അഖിൽ എന്നിവരും ഉണ്ടായിരുന്നു. ഓണത്തിന് മുന്നോടിയായി ജില്ലയില്‍ എക്സൈസ് വ്യാപക പരിശോധനയാണ് നടത്തുന്നത്. വ്യാജവാറ്റു സംഘങ്ങളെ കേന്ദ്രീകരിച്ച് പരിശോധന വ്യാപിപ്പിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona