പൂർണ്ണ അടച്ചിടൽ പ്രതീക്ഷിച്ച് വില്ലനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യ ശേഖരം നൂറനാട് എക്സൈസ് പിടികൂടി.  

ചാരുംമൂട്: പൂർണ്ണ അടച്ചിടൽ പ്രതീക്ഷിച്ച് വില്ലനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യ ശേഖരം നൂറനാട് എക്സൈസ് പിടികൂടി. പൂഴിക്കാട് തടത്തിവിള പുത്തൻ വീട്ടിൽ പ്രസാദി (50) ന്റെ കുടശ്ശനാട്ടുള്ള റസ്റ്റോറന്റിന്റെ പിന്നിൽ സൂക്ഷിച്ചിരുന്ന 31 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് പിടിച്ചെടുത്തത്. ആവശ്യക്കാർ ഫോണിലൂടെ വിളിക്കുമ്പോൾ ആളൊഴിഞ്ഞ സ്ഥലത്ത് മദ്യം സ്കൂട്ടറിൽ എത്തിച്ചു നൽകുകയായിരുന്നു ഇയാളുടെ രീതി.

Add Asianetnews as a Preferred SourcegooglePreferred

 മദ്യ വില്പനയ്ക്കായി റസ്റ്റോറന്റിനെ മറയാക്കുകയായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുറച്ചു നാളുകളായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. റേഞ്ച് പ്രിവന്റീവ് ഓഫീസർ സി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പെട്രോളിംഗിനിടെയായിരുന്നു മദ്യം പിടികൂടിയത്. പ്രസാദിനെ പ്രതിയാക്കി എക്സൈസ് കേസെടുത്തു.