ഇടുക്കി ഹൈറേഞ്ചിലെ ഗ്രാമങ്ങളില്‍ വീണ്ടും വടം വലിയുടെ ആവേശ പോരാട്ടങ്ങള്‍ ഉയര്‍ന്ന് തുടങ്ങി.  തുടര്‍ന്നാണ് തുടര്‍ച്ചയായി നടന്നു വന്നിരുന്ന പല വടം വലി ടൂര്‍ണമെന്റുകളും കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് നിലച്ചത്

ഇടുക്കി: ഇടുക്കി ഹൈറേഞ്ചിലെ ഗ്രാമങ്ങളില്‍ വീണ്ടും വടം വലിയുടെ ആവേശ പോരാട്ടങ്ങള്‍ ഉയര്‍ന്ന് തുടങ്ങി. തുടര്‍ന്നാണ് തുടര്‍ച്ചയായി നടന്നു വന്നിരുന്ന പല വടം വലി ടൂര്‍ണമെന്റുകളും കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് നിലച്ചത്. ഇടുക്കിയിലെ ഗ്രാമീണ മേഖലകളിലെ ഉത്സവങ്ങളോടും ആഘോഷങ്ങളോടും അനുബന്ധിച്ച് വടം വലി മത്സരങ്ങള്‍ പതിവായിരുന്നു. 

തദ്ദേശിയ ടീമുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ടീമുകളും ഇത്തരം മത്സരങ്ങളില്‍ ആവേശ പോരാട്ടം നടത്തിയിരുന്നു. ഇടുക്കിയിലെ മിക്ക ഗ്രാമങ്ങളിലും മികച്ച വടം വലി ടീമുകള്‍ ഉടലെടുത്തതിന് കാരണവും തുടര്‍ച്ചയായി നടത്തിയിരുന്ന ടൂര്‍ണമെന്റുകളായിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിലച്ച വടം വലി ടൂര്‍ണമെന്റുള്‍ വീണ്ടും പുനരാരംഭിച്ചതിന്റെ ആവേശത്തിലാണ് ഹൈറേഞ്ചുകാർ.

കൂടുതൽ വായിക്കാം: കൂറുമാറിയ കോണ്‍ഗ്രസ് അംഗങ്ങൾ എൽഡിഎഫിനൊപ്പം നിന്നു; മൂന്നാർ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് ഇടതുമുന്നണി

പാമ്പാടുംപാറയില്‍ സംഘടിപ്പിച്ച അഖില കേരളാ വടംവലി മത്സരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ 24 ടീമുകള്‍ പങ്കെടുത്തു. ഇടുക്കി ആമയാര്‍ ടീമിനെ പരാജയപെടുത്തി മലപ്പുറം എടപ്പാള്‍ ഫ്രണ്ട്‌സ് ചാമ്പ്യന്‍മാരായി. വരും ദിവസങ്ങളില്‍ കൂടുതല്‍ ചാമ്പ്യന്‍ഷിപ്പുകള്‍ തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.