ലഹരി സംഘത്തിന്‍റെ അക്രമത്തിന്‍റെ തെളിവടക്കം പരാതി നൽകിയിട്ടും ശക്തമായ ഇടപെടൽ നടത്താൻ പരിമിതി ഉണ്ടെന്ന മറുപടിയാണ് പൊലീസിൽ നിന്ന് കിട്ടുന്നതെന്നും ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏറ്റുമാനൂര്‍: ലഹരി മാഫിയയുടെ നിരന്തര ശല്യം കാരണം വ്യവസായം ഉപേക്ഷിക്കേണ്ട ഗതികേടിലാണ് പ്രവാസി വ്യവസായിയായ ജോർജ് വർഗീസ്. കോട്ടയം അതിരമ്പുഴയിൽ കള്ള് ഷാപ്പും അതിനോട് അനുബന്ധിച്ച് റസ്റ്ററന്‍റും നടത്തുന്ന ജോർജ് വർഗീസാണ് പ്രാദേശിക ലഹരി സംഘത്തിന്‍റെ അക്രമത്തിൽ മനം മടുത്ത് നാടുവിടാൻ ഒരുങ്ങുന്നത്. ലഹരി സംഘത്തിന്‍റെ അക്രമത്തിന്‍റെ തെളിവടക്കം പരാതി നൽകിയിട്ടും ശക്തമായ ഇടപെടൽ നടത്താൻ പരിമിതി ഉണ്ടെന്ന മറുപടിയാണ് പൊലീസിൽ നിന്ന് കിട്ടുന്നതെന്നും ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പോക്കറ്റിലിരുന്ന പണം പിടിച്ചു പറിച്ചത് ചോദ്യം ചെയ്തതിനാണ് ഒരാളെ ഒരു സംഘമാളുകള്‍ വളഞ്ഞിട്ട് കള്ള് കുപ്പിക്ക് ആക്രമിച്ചത്. അക്രമികളെല്ലാം അതിരമ്പുഴ മേഖലയിലെ സ്ഥിരം ക്രിമിനലുകളും ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ടവരുമാണെന്ന് കള്ള് ഷാപ്പ് ഉടമ ജോര്‍ജ് വര്‍ഗ്ഗീസ് പറയുന്നു. ഇതടക്കം കോട്ടയം നീണ്ടൂരില്‍ ജോര്‍ജ് വര്‍ഗീസ് നടത്തുന്ന കളള് ഷാപ്പില്‍ പ്രാദേശിക ലഹരി സംഘങ്ങള്‍ നടത്തിയ അക്രമങ്ങള്‍ക്ക് കൈയും കണക്കുമില്ല. ഗുണ്ടാ ആക്ടില്‍പ്പെട്ട് ജയിലിലുള്ള ക്രിമിനലുകളുടെ സുഹൃത്തുക്കളും സംഘങ്ങളുമാണ് സ്ഥിരമായി ഷാപ്പില്‍ വന്ന് ശല്യമുണ്ടാക്കുന്നത്.
സംഘം ചേര്‍ന്ന് വരുന്ന അക്രമികള്‍ കള്ള് ഷാപ്പിലിരുന്ന് കഞ്ചാവ് വലിക്കുകയും ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ഷാപ്പിലെത്തുന്ന മറ്റ് കസ്റ്റമേഴ്സിനെ അസഭ്യം വിളിക്കുക ഷാപ്പിലെത്തുന്ന കസ്റ്റമേഴ്സിന്‍റെ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുക തുടങ്ങിയവ സ്ഥിരം പരിപാടിയാണെന്നും അക്രമിസംഘത്തിന്‍റെ നിരന്തര ശല്യമാണ് ഷാപ്പിലെന്നും ജോര്‍ജ്ജ് വര്‍ഗ്ഗീസ് പറയുന്നു. ഒരു മാസം രണ്ടും മൂന്നും തവണ ഈ അക്രമങ്ങള്‍ ആവര്‍ത്തിക്കുന്ന നിലയാണെന്ന് ജോര്‍ജ് പറയുന്നു. എല്ലാത്തവണയും പൊലീസില്‍ പരാതി നല്‍കുന്നുണ്ടെങ്കിലും ഫലമില്ല. ഇതോടെയാണ് ലക്ഷങ്ങള്‍ മുടക്കി നാട്ടില്‍ തുടങ്ങിയ വ്യവസായം ഉപേക്ഷിച്ച് വീണ്ടും വിദേശത്തേക്ക് മടങ്ങാന്‍ ജോര്‍ജ് ആലോചിക്കുന്നത്.

