ഏറ്റുമാനൂർ റൂട്ടിൽ അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപമാണ് വീടിന്റെ കിടപ്പുമുറിയിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തിയത്.
കോട്ടയം: കോട്ടയം അടിച്ചിറയിൽ വീടിനുള്ളിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തി. ഏറ്റുമാനൂർ റൂട്ടിൽ അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപമാണ് വീടിന്റെ കിടപ്പുമുറിയിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തിയത്. അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസ് (63) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങൾക്ക് മുൻപാണ് മടങ്ങിയെത്തിയത്. ആത്മഹത്യാകാം എന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം എങ്കിലും കഴുത്തിലെ മുറിവിന്‍റെ ആഴം കൊലപാതക സാധ്യതയിലേക്കും വിരൽചൂണ്ടുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട 63 കാരൻ ലൂക്കോസും ഭാര്യയും മകനും മാത്രമാണ് ഇന്നലെ വീട്ടിൽ ഉണ്ടായിരുന്നത്. ഭാര്യയുടെയും മകൻ്റെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
