പാണ്ടിക്കാട് സ്വദേശിയായ പ്രവാസി ബിസിനസുകാരൻ വിപി ഷമീറിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി.
മലപ്പുറം: പാണ്ടിക്കാട് സ്വദേശിയും പ്രവാസി ബിസിനസുകാരനുമായ വിപി ഷമീറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ സംഭവസ്ഥലത്ത് പ്രതികളുമായി തെളിവെടുപ്പ് നടത്തി. പെരിന്തല്‍മണ്ണ ഡിവൈഎസ്പി പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബുധനാഴ്ച വൈകിട്ട് 5.30ന് ഏഴ് പ്രധാന പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.
വന്‍ പൊലീസ് സന്നാഹത്തില്‍ നടന്ന തെളിവെടുപ്പിനിടെ നൂറുകണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചു കുടിയിരുന്നു. തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് ഷമീറിന്റെ വീട്ടുമുറ്റം വരെയുള്ള ഭാഗങ്ങളില്‍ തെളിവെടുപ്പ് നടന്നു. പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ നിന്ന് അര കിലോമീറ്ററോളം റോഡിലൂടെ നടത്തിയാണ് സംഭവസ്ഥലത്തെത്തിച്ചത്. ഇതിനിടെ, പൊലീസിന് അഭിവാദ്യമര്‍പ്പിച്ച് നാട്ടുകാര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ചാവക്കാട് മണത്തല സ്വദേശി ഹംഷീര്‍ എന്ന ആച്ചിക്ക (30) ചാവ ക്കാട് പുത്തന്‍ കടപ്പുറം സ്വദേശി ഷംസീര്‍ (30) പൊന്നാനി വെളിയങ്കോട് സ്വദേശി അഫ്സല്‍ (30), ചാവക്കാട് തെരുവത്ത് മുസ്തഫ എന്ന ഫയാസ് (28), കൊല്ലം കൊട്ടാരക്കര ചക്കുവരക്കല്‍ സ്വദേശി മുഹമ്മദ് നായിഫ് (29) കൊട്ടാരക്കര വെട്ടിക്കവല സ്വദേശി ഷഹീര്‍ (30) വെളിയംകോട് സ്വദേശി കിഴക്കകത്ത് വീട്ടില്‍ അഫ്ഷര്‍ (28) എന്നിവരുമായാണ് തെളിവെടുപ്പ് നടത്തിയത്.
സംഭവത്തില്‍ രണ്ടു തവണകളി ലായി 11 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. നാട്ടില്‍ അവധിക്കെത്തിയ ഷമീറിനെ ആഗസ്റ്റ് 12ന് രാത്രി എട്ടോടെയാണ് ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത് കൊലക്കേസ് പ്രതിയടക്കം ആറുപേര്‍ 14ന് തന്നെ പിടിയിലായിരുന്നു കാറില്‍ കടത്തി ക്കൊണ്ടു പോകുന്നതിനിടെ കൊല്ലത്തുനിന്നാണ് പ്രതികളില്‍നിന്ന് ഷമീറിനെ പൊലീസ്‌മോചിപ്പിച്ചത്.
