Asianet News MalayalamAsianet News Malayalam

തൃശൂരിൽ വ്യാജ വനിതാഡോക്ടർ അറസ്റ്റിൽ

നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി രോഗികളെ പരിശോധിക്കാൻ ഒരുങ്ങവേ സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചതോടെയാണ് ജയലളിത കുടുങ്ങിയത്.  

fake doctor arrested from thrissur
Author
Thrissur, First Published Jan 13, 2022, 8:28 PM IST

തൃശൂർ: നെടുപുഴയിൽ വ്യാജ വനിതാ ഡോക്ടർ അറസ്റ്റിൽ. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയലളിതയെയാണ് പിടികൂടിയത്. നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി രോഗികളെ പരിശോധിക്കാൻ ഒരുങ്ങവേ സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചതോടെയാണ് ജയലളിത കുടുങ്ങിയത്. പൊലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് വ്യാജ ഡോക്ടറാണെന്ന് തിരിച്ചറിഞ്ഞത്. നേരത്തെ ഹോംനഴ്സായി ജോലി ചെയ്യുകയായിരുന്നു പിടിയിലായ ജയലളിത. കൂടുതൽ പണമുണ്ടാക്കാനാണ് ഡോക്ടറുടെ വേഷം കെട്ടിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു.

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവതിക്ക്  20 വർഷം കഠിനതടവ് ശിക്ഷ

തൃശൂർ : ട്യൂഷനെത്തിയ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 48 വയസ്സുള്ള യുവതിയെ 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ബിന്ദു സുധാകരനാണ് തിരുവില്ല്വാമല സ്വദേശിനിയ്ക്ക് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം പത്തുമാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴതുക അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു. 

2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹിന്ദി ട്യൂഷനുവേണ്ടി വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ.പി അജയകുമാർ ഹാജരായി. ചെറുതുരുത്തി ഇൻസ്പെക്ടർ സി. വിജയകുമാരൻ പ്രതിയെ അറസ്റ്റുചെയ്ത കേസിൽ അസിസ്റ്റൻറ് കമ്മീഷണർ ടി.എസ് സിനോജാണ് കുറ്റപത്രം സമർപ്പിച്ചത്.

  

 

Follow Us:
Download App:
  • android
  • ios