സംഭവത്തിൽ കാർത്തികപുരം സ്വദേശി എം കെ അജിത് കുമാർ (55) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു

കാസര്‍കോട്: കാസര്‍കോട് അനധികൃത തോക്ക് നിര്‍മാണ കേന്ദ്രം കണ്ടെത്തി. കാസര്‍കോട് കള്ളാര്‍ കോട്ടക്കുന്നിലാണ് കള്ളത്തോക്ക് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. സംഭവത്തിൽ കാർത്തികപുരം സ്വദേശി എം കെ അജിത് കുമാർ (55) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇവിടെ നിന്ന് നിർമ്മാണം പൂർത്തിയായ രണ്ട് കള്ള തോക്കുകളും നിർമ്മാണത്തിലിരിക്കുന്ന ഒരു തോക്കും പിടിച്ചെടുത്തു. കോട്ടക്കുന്ന് സ്വദേശിയായ ജസ്റ്റിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട് വാടകക്കെടുത്താണ് പ്രതിയായ അജിത് കുമാര്‍ തോക്കു നിർമാണം നടത്തിയിരുന്നത്. 

രഹസ്യവിവരത്തിൽ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തോക്കുകള്‍ കണ്ടെത്തിയത്. നാടൻ തോക്കുകളാണ് പിടിച്ചെടുത്തത്. തോക്ക് നിര്‍മിക്കാനുപയോഗിച്ച ഉപകരണങ്ങളടക്കം പിടിച്ചെടുത്തു.