ഉടുമ്പൻചോലയിൽ ഏലത്തോട്ട എസ്റ്റേറ്റിൽ അതിഥി തൊഴിലാളിയായ യുവതി കുട്ടികളെ കൊന്ന് കുഴിച്ച് മൂടിയെന്നായിരുന്നു വാർത്ത. പൊലീസ് അന്വേഷണം നടത്തിയതിൽ പ്രചരിച്ച വാർത്ത വ്യാജമാണെന്ന് കണ്ടെത്തി.
ഇടുക്കി: ഉടുമ്പൻചോലയിൽ നവജാജ ശിശുക്കളായ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെ പരാതിയുമായി പൊതുപ്രവർത്തകർ. വാർത്താ ചാനലിനെതിരെയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെയും നടപടി ആവശ്യപ്പെട്ടാണ് പരാതി. പ്രസവിച്ചയുടൻ ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ച് മൂടിയെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചത് കഴിഞ്ഞദിവസം നാട്ടിൽ പരിഭ്രാന്തി പടർത്തിയിരുന്നു. വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് ഇത്തരക്കാരെ നിയന്ത്രിക്കണമെന്നതാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഉടുമ്പൻചോലയിൽ ഏലത്തോട്ട എസ്റ്റേറ്റിൽ അതിഥി തൊഴിലാളിയായ യുവതി കുട്ടികളെ കൊന്ന് കുഴിച്ച് മൂടിയെന്നായിരുന്നു വാർത്ത. പൊലീസ് അന്വേഷണം നടത്തിയതിൽ പ്രചരിച്ച വാർത്ത വ്യാജമാണെന്ന് കണ്ടെത്തി. വാർത്ത ചാനലിൽ വാർത്ത വരുകയും പിന്നീട് ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുമായിരുന്നു. വാർത്തയെ തുടർന്ന് മണിക്കൂറുകളോളമാണ് നാട്ടിൽ പരിഭ്രാന്തി പരന്നത്. സ്ത്രീത്വത്തെ അപമാനിക്കുകയും ജനങ്ങളെ ആശങ്കയിലാഴ്ത്തുകയും ആഭ്യന്തര വകുപ്പിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുകയും ചെയ്ത മാധ്യമങ്ങൾക്കെതിരെ നടപടി വേണമെന്നതാണ് പരാതിക്കാരുടെ ആവശ്യം.
പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ
കൂറ്റനാട്: 2021ലെ പോക്സോ കേസില്‍ പ്രതിയായ വ്യക്തി തൂങ്ങിമരിച്ച നിലയില്‍. പാലക്കാട് കൂറ്റനാട് സ്വദേശി സുലൈമാന്‍ (55) ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. സഹോദരന്‍റെ വീട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്. സുലൈമാന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട വീട്ടുകാര്‍ ഉടൻ തന്നെ ചാലിശ്ശേരി പോലീസിനെ വിവരം അറിയിക്കുകയും ചാലിശ്ശേരി എസ് ഐ അനീഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തുകയും തുടർനടപടി സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സുലൈമാന്‍റെ പോക്കറ്റിൽ നിന്നും ആത്മഹത്യ കുറുപ്പ് ചാലിശ്ശേരി പോലീസ് കണ്ടെടുത്തു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056
