സമുദായത്തിന്റെ മാനദണ്ഡം ലംഘിച്ച് മകന്‍ ഒരേ ഇല്ലത്ത് നിന്ന് വിവാഹം കഴിച്ചതാണ് കാരണം. ഒരേ ഇല്ലത്ത് നിന്ന് വിവാഹം കഴിച്ചതിന്റെ പേരില്‍ പ്രദേശത്ത് നിരവധി കുടുംബങ്ങളില്‍ വിലക്കുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.
കാസര്‍കോട്: കാസര്‍കോട് കാഞ്ഞങ്ങാട്ട് സമുദായ മാനദണ്ഡം ലംഘിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ ഭ്രഷ്ട് കല്‍പ്പിച്ച സംഭവത്തിന് പിന്നാലെ പരാതിയുമായി കൂടുതല്‍ പേര്‍. രണ്ട് വര്‍ഷം മുമ്പ് മകന്റെ വിവാഹത്തിന്റെ പേരില്‍ തന്നെ വിലക്കിയതായി കാഞ്ഞങ്ങാട് ബത്തേരിക്കല്‍ ബീച്ചിലെ ശശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാഞ്ഞങ്ങാട് അജാനൂര്‍ ശ്രീകുറുമ്പ ഭഗവതി ക്ഷേത്ര കമ്മിറ്റിക്കെതിരെയാണ് ബത്തേരിക്കല്‍ ബീച്ചിലെ ശശിയുടെ പരാതി. പൂരാഘോഷം ചര്‍ച്ച ചെയ്യാനുള്ള ക്ഷേത്ര യോഗത്തില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് തന്നെ അപമാനിച്ച് ഇറക്കി വിട്ടുവെന്ന് ഇദ്ദേഹം പറയുന്നു.
സമുദായത്തിന്റെ മാനദണ്ഡം ലംഘിച്ച് മകന്‍ ഒരേ ഇല്ലത്ത് നിന്ന് വിവാഹം കഴിച്ചതാണ് കാരണം. ഒരേ ഇല്ലത്ത് നിന്ന് വിവാഹം കഴിച്ചതിന്റെ പേരില്‍ പ്രദേശത്ത് നിരവധി കുടുംബങ്ങളില്‍ വിലക്കുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. കുടുംബത്തിന് മുഴുവന്‍ ഭ്രഷ്ട് കല്‍പ്പിക്കുമോ എന്ന് ഭയന്നാണ് പലരും പരാതിപ്പെടാത്തതത്രെ. ബന്ധുക്കളുടെ കല്യാണം, തെയ്യം കെട്ട്, വീട്ടിലെ മറ്റ് പ്രധാന ചടങ്ങുകള്‍ എന്നിവയ്‌ക്കൊന്നും ഒരേ ഇല്ലത്ത് നിന്ന് കല്യാണം കഴിച്ചവര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയില്ല.
