ഇതിനിടെ ഷുക്കൂറിന് ഹൃദയവാൽവിനും തലച്ചോറിനും തകരാർ സംഭവിച്ചതോടെ ശരീരം വണ്ണം വെച്ചു. ഓട്ടോ ഓടിക്കാൻ പറ്റാതായി. നട്ടെല്ലിനും രോഗം ബാധിച്ചതോടെ ജീവിതം വഴിമുട്ടി
തിരുവനന്തപുരം: തലച്ചോറ് ചുരുങ്ങുന്ന അപൂർവ രോഗം മൂലം ബുദ്ധിമുട്ടുകയാണ് തിരുവനന്തപുരം മുട്ടത്തറയിലെ മത്സ്യത്തൊഴിലാളിയും ഭാര്യയും മകളും. മുട്ടത്തറ സീവേജ് ഫാമിന് സമീപത്തെ രണ്ടുമുറി വാടക വീട്ടിൽ താമസിക്കുന്ന അബ്‍ദുൾ ഷുക്കൂറിനും കുടുംബത്തിനും ചികിത്സയ്ക്ക് പോലും പണമില്ല. 2003 ലാണ് ഷുക്കൂറിന്റെ ഭാര്യ ഷഹബാനത്തിന്‍റെ തലയിൽ തേങ്ങ വീണ് തലച്ചോറിന് ക്ഷതമേറ്റ് കിടപ്പിലായത്. മത്സ്യത്തൊഴിലാളിയായിരുന്ന ഷുക്കൂർ പിന്നീട് ഭാര്യയെയും മക്കളെയും പരിചരിക്കാൻ ഓട്ടോ ഓടിക്കാൻ തുടങ്ങി.
ഇതിനിടെ ഷുക്കൂറിന് ഹൃദയവാൽവിനും തലച്ചോറിനും തകരാർ സംഭവിച്ചതോടെ ശരീരം വണ്ണം വെച്ചു. ഓട്ടോ ഓടിക്കാൻ പറ്റാതായി. നട്ടെല്ലിനും രോഗം ബാധിച്ചതോടെ ജീവിതം വഴിമുട്ടി. തലച്ചോറ് ചുരുങ്ങുന്ന രോഗം കാരണം മകൻ നേരത്തെ മരിച്ചു. മകൾക്കും ഇതേ രോഗമാണ്. ഷുക്കൂറിനും ഭാര്യക്കും മകൾക്കും ചികിത്സക്കായി തുടർച്ചയായി മരുന്ന് കഴിക്കണം. വാടക വീട്ടിലാണ് താമസം. മാസം ആറായിരം രൂപ വാടകയാണ് കൊടുക്കേണ്ടത്. ആരെങ്കിലും സഹായിക്കാതെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഷ്ടപ്പെടുകയാണ് ഈ കുടുംബം.
