Asianet News MalayalamAsianet News Malayalam

ഫാനി ചുഴലിക്കാറ്റ്; ' മതമൗലീകവാദികള്‍ക്ക് മുന്നറിയിപ്പുമായി' സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുറിപ്പ്

 " രക്ഷാപ്രവർത്തനം നടത്തുന്നവരുടെ ശ്രദ്ധയിലേക്ക് വല്ല മൃതദേഹവും കണ്ടാൽ ആ മൃതശരീരം ഏത് മതത്തിലുള്ളതെന്നറിയാൻ .... ള്ളേച്ചനെ വിവരമറിയിക്കുക. "

Fani cyclone Swami Sandeepananda Giri troll religious fundamentals
Author
Thiruvananthapuram, First Published Apr 28, 2019, 3:24 PM IST

തിരുവനന്തപുരം:  തെക്കേ ഇന്ത്യയില്‍ ആഞ്ഞടിക്കാനൊരുങ്ങിയ ഫാനി ചുഴലിക്കാറ്റില്‍  മതമൗലീകവാദികള്‍ക്ക് മുന്നറിയിപ്പുമായി സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് കുറിപ്പ്. കഴിഞ്ഞ പ്രളയത്തില്‍ കേരളം മുങ്ങിയപ്പോള്‍ രക്ഷിക്കാനായെത്തിയ മത്സ്യത്തൊഴിലാളികളുടെ മതവും ജാതിയും നോക്കി ബോട്ടില്‍ കയറിയ മലയാളിയെ ട്രോളിയാണ് സന്ദീപാനന്ദ ഗിരി കുറിപ്പിട്ടത്. 

ഇരുപത്തിയൊമ്പതാം തിയതി കേരളതീരത്ത് പെയ്യാനിരിക്കുന്ന ഫാനിക്ക് മുമ്പായുള്ള മുന്നറിയിപ്പായാണ് സന്ദീപാനന്ദ ഗിരിയുടെ കുറിപ്പ്. ചുഴലിക്കാറ്റില്‍ അപകടത്തില്‍പ്പെടുന്നവര്‍ അവരവരുടെ ജാതി, മത സര്‍ട്ടിഫിക്കറ്റുകള്‍ കൈയില്‍ സൂക്ഷിക്കണമെന്നും രക്ഷിക്കാന്‍ വരുന്നവരുടെ ജാതിയും മതവും ചോദിക്കണമെന്നും സന്ദീപാനന്ദ ഗിരി എഴുതുന്നു. മത്രമല്ല ആരും ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടരുതെന്നും എല്ലാവരെയും അവരവരുടെ ദൈവം രക്ഷിക്കുമെന്നും അദ്ദേഹം എഴുതുന്നു. 

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം: 

ശ്രദ്ധിക്കുക. "ഫാനി" ചുഴലിക്കാറ്റും മഴയും കേരളത്തിലേക്ക് . 
തിങ്കളാഴ്ച്ച (29/04/2019 )മുതൽ യെല്ലൊ അലർട്ട്
#എല്ലാപേരും മുന്നറിയിപ്പുകൾ പാലിക്കുക.
1- എല്ലാവരും അവരവരുടെ ജാതി, മത സർട്ടിഫികൾ കയ്യിൽ കരുതുക.
2- രക്ഷിക്കാൻ വരുന്നവരുടെ ജാതി, മതം തിരക്കി മാത്രം കൈ പിടിക്കുക.
3- മത ഗ്രന്ഥങ്ങൾ കയ്യിൽ കരുതുക.
4- മരിക്കുമെന്നുറപ്പുണ്ടെങ്കിലും ആചാര ലംഘനങ്ങൾ നടത്താതിരിക്കുക.
5- നമ്മെ നമ്മുടെ മതക്കാർ മാത്രം രക്ഷിച്ചാൽ മതിയെന്ന്,
കഴിയുമെങ്കിൽ ഒരു ബോർഡ് എഴുതി പ്രദർശിപ്പിക്കുക.
ആശയ കുഴപ്പം ഒഴിവാക്കാൻ ഇത് സഹായിക്കും.
6- മരിക്കേണ്ടി വന്നാലും 'കുല'സ്ത്രീകൾ പുറത്തിറങ്ങാതിരിക്കുക.
നൈഷ്ഠികത ഉള്ളതാണ്.
7- ആരും ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കരുത്.
എല്ലാവരെയും അവരവരുടെ ദൈവം രക്ഷിക്കും.

Share maximum

 " രക്ഷാപ്രവർത്തനം നടത്തുന്നവരുടെ ശ്രദ്ധയിലേക്ക് വല്ല മൃതദേഹവും കണ്ടാൽ ആ മൃതശരീരം ഏത് മതത്തിലുള്ളതെന്നറിയാൻ .... ള്ളേച്ചനെ വിവരമറിയിക്കുക. "

എന്ന കമറ്റും പോസ്റ്റിന് താഴെ സന്ദീപാനന്ദ ഗിരി കുറിച്ചിരിക്കുന്നു. 

 

 

 

Follow Us:
Download App:
  • android
  • ios