പുതുവയൽ വട്ടുളത്തിൽ ബിനു (49), മകൻ ശ്രീഹരി (9) എന്നിവരാണ് മരിച്ചത്. വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കോട്ടയം: കോട്ടയം മീനടത്ത് അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുവയൽ വട്ടുളത്തിൽ ബിനു (49), മകൻ ശ്രീഹരി (9) എന്നിവരാണ് മരിച്ചത്. വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയ ഇരുവരെയും കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടത്. പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയതാകമെന്ന് പൊലീസ് പറയുന്നു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)