കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്

കണ്ണൂര്‍: കണ്ണൂർ മട്ടന്നൂരിൽ കാറപകടത്തിൽ അച്ഛനും മകനും ദാരുണാന്ത്യം. പരിയാരം സ്വദേശി നവാസ്, മകൻ യാസീൻ എന്നിവരാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി നെല്ലൂന്നി വളവിൽ വച്ചായിരുന്നു അപകടം. നവാസിന്‍റെ കുടുംബം സഞ്ചരിച്ച കാർ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ച കാറുകള്‍ രണ്ടും നിയന്ത്രണം വിട്ട് റോഡിന് പുറത്തേക്ക് പോയി. 

കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിനെയും മകനെയും രക്ഷിക്കാനായില്ല.

ക്രൗഡ്‌സ്ട്രൈക്കിന്‍റെ പാളിപ്പോയ അപ്ഡേറ്റ്; കണക്കുമായി മൈക്രോസോഫ്റ്റ്, 85 ലക്ഷം വിൻഡോസ് മെഷീനുകളെ ബാധിച്ചു

അര്‍ജുനായി തെരച്ചില്‍ ആറാം നാള്‍, കൂടുതല്‍ ആഴത്തിൽ മണ്ണെടുക്കുന്നു; രക്ഷാപ്രവർത്തനത്തിന് സൈന്യമെത്തും

Namaste Keralam | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live #asianetnews