Asianet News MalayalamAsianet News Malayalam

കോട്ടയത്തെ ജിമ്മില്‍ കയറി ട്രെയിനറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; അച്ഛനും മക്കളും അറസ്റ്റില്‍

വ്യക്തിവൈരാഗ്യത്തിന്റെ  പേരിലാണ് സംഭവമുണ്ടായതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഭീഷണിപ്പെടുത്തിയവരില്‍ ഒരാളുടെ പേരില്‍ നേരത്തെ ക്രിമിനല്‍ കേസ് ഉണ്ടെന്നും പൊലീസ് പറഞ്ഞു.

father and two sons caught for threatening a gym trainer with gun in kottayam afe
Author
First Published Dec 4, 2023, 9:21 AM IST

കോട്ടയം: കോട്ടയം പള്ളിക്കത്തോട്ടില്‍ ജിമ്മില്‍ അതിക്രമിച്ചു കയറി ട്രെയിനറെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവക്കില്‍ അച്ഛനും മക്കളും റിമാന്‍ഡില്‍. വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലായിരുന്നു ആക്രമണമെന്ന് പൊലീസ് കണ്ടെത്തി.

കോട്ടയം ആനിക്കാട് സ്വദേശി വി.കെ സന്തോഷ്, മക്കളായ വി.എസ് സഞ്ജയ്, വി.എസ് സച്ചിന്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. പള്ളിക്കത്തോട് ബസ് സ്റ്റാന്‍ഡിന് അടുത്തുളള ജിമ്മിലായിരുന്നു അച്ഛന്‍റെയും മക്കളുടെയും അതിക്രമം. ജിമ്മിലേക്ക് അതിക്രമിച്ചു കയറിയ മൂവര്‍ സംഘം ട്രെയിനറെ ആദ്യം അസഭ്യം പറഞ്ഞു. തുടര്‍ന്ന് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. ഇടിവള കൊണ്ട് മര്‍ദിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. 

അക്രമ ശേഷം മൂവരും കടന്നു കളയുകയായിരുന്നു. ജിം ട്രെയിനറോടുളള വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു ആക്രമണം. ട്രെയിനറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് എസ്എച്ച് ഒ കെ.ബി.ഹരികൃഷ്ണനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ ഒരാളായ സഞ്ജയ്ക്കെതിരെ നേരത്തെ തന്നെ ക്രിമനല്‍ കേസ് നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. മൂവരെയും രണ്ടാഴ്ചത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

ദമ്പതികൾ പുറത്തിറങ്ങി ആശുപത്രിയില്‍ പോയതിന് പിന്നാലെ കാറിന് തീപിടിച്ചു; തനിയെ നീങ്ങി ഭിത്തിയിൽ ഇടിച്ചുനിന്നു

കോഴിക്കോട്: കോഴിക്കോട് അരയിടത്ത് പാലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു. പേരാമ്പ്ര സ്വദേശി ബാബുരാജിന്റെ കാറാണ് കത്തിയത്. ബാബുരാജും ഭാര്യയും കാര്‍ നിര്‍ത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോഴാണ് കാറിന് തീപിടിച്ചത്. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചതോടെ കാര്‍ തനിയെ റോഡിലേക്ക് നീങ്ങി പാലത്തിന്റെ അപ്രോച്ച്‌ റോഡ് ഭിത്തിയില്‍ ഇടിച്ച്‌ നില്‍ക്കുകയായിരുന്നു. തൊട്ടടുത്ത മാളിലെ ജീവനക്കാരും പിന്നീട് അഗ്നിശമനസേനയും എത്തിയാണ് തീ അണച്ചത്. കാറിന്റെ മുൻ ഭാഗമാണ് കത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ്  ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios