ആലപ്പുഴ വീട്ടില്‍ ബാബു (59) നെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ബാബുവിന്റെ മകന്‍ ബൈജു (39) ആണ് മരണപ്പെട്ടത്.

തൃശൂർ: വള്ളിവട്ടം ബ്രാലത്ത് മദ്യപിച്ച് ഉണ്ടായ തര്‍ക്കത്തില്‍ പട്ടിക കൊണ്ട് മകനെ അടിച്ച് കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റില്‍. ആലപ്പുഴ വീട്ടില്‍ ബാബു (59) നെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ബാബുവിന്റെ മകന്‍ ബൈജു (39) ആണ് മരണപ്പെട്ടത്.

ഈ മാസം 10 നായിരുന്നു സംഭവം. മദ്യപിച്ച് എത്തിയ ബൈജുവും ബാബുവും തമ്മില്‍ വീട്ടില്‍ വെച്ച് തര്‍ക്കത്തിലാവുകയും അച്ഛന്‍ മകനെ പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ബൈജുവിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കില്ലും പരിക്ക് ഗുരുതര ആയതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. ഐ സി യുവില്‍ ചികിത്സയിലിരിക്കെ ബൈജു മരിച്ചു.