പിതാവിന്റെ സുഹൃത്ത് പേരാമ്പ്ര സ്വദേശിയായ ഫെസലിനെതിരെയും ലൈംഗിക അതിക്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണ്

കോഴിക്കോട്: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ പതിനൊന്നുകാരിയായ മകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പിതാവ് അറസ്റ്റില്‍. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയാനുള്ള പോക്സോ നിയമ പ്രകാരമാണ് കേസ്. മകളെ അമ്പത്തേഴുകാരനായ പിതാവ് സ്ഥിരമായി ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നാണ് പരാതി.

പിതാവിന്റെ സുഹൃത്ത് പേരാമ്പ്ര സ്വദേശിയായ ഫെസലിനെതിരെയും ലൈംഗിക അതിക്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണ്.

കുട്ടിയുടെ പിതാവിന്റെ കൂട്ടുകാര്‍ പതിവായി വീട്ടില്‍ വരാറുണ്ടെന്നും അവിടെ വെച്ച് മദ്യപാനം നടത്താറുണ്ടെന്നും പൊലീസ് പറഞ്ഞു. ഒപ്പം മദ്യപിക്കുന്നവര്‍ വീട്ടില്‍ താമസിച്ചപ്പോഴാണ് പിതാവിന്റെ സുഹൃത്തായ ഫൈസല്‍ ലൈംഗികമായി കുട്ടിയെ ഉപദ്രവിച്ചതെന്നാണ് പരാതി. കോഴിക്കോട് പോക്സോ കോടതി റിമാന്റ് ചെയ്തു.