സഹികെട്ട പിതാവ് മകനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് തലയോട് തകരുകയും കൈ ഒടിയുകയും ചെയ്തു...

തൃശൂർ: ചേലക്കരയിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കളപ്പാറ വാരിയംകുന്ന് കോളനിയിൽ കല്ലംപുള്ളിതൊടി ബാലകൃഷ്‌ണനാണ് (50) വെട്ടേറ്റ് തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തിൽ ബാലകൃഷ്ണന്റെ പിതാവ് കുഞ്ഞനെ (75) ചേലക്കര പൊലീസ് അറസ്റ് ചെയ്തു. സ്ഥിരം വാഴക്കാളിയായ ബാലകൃഷ്ണനെ നിരവധി തവണ പൊലീസ് താക്കീത് ചെയ്തിരുന്നു. ബുധനാഴ്ച്ച രാത്രിയും മദ്യപിച്ചെത്തിയ ബാലകൃഷ്ണൻ വീട്ടുകാരുമായി വഴക്കിട്ടു. സഹികെട്ട പിതാവ് മകനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് തലയോട് തകരുകയും കൈ ഒടിയുകയും ചെയ്തു.