ഈ മാസം 20 നാണ് കൃഷ്ണന്‍റെ മകന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്. 

കല്‍പ്പറ്റ: മകന്‍റെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കുടുംബത്തെ ദുഖത്തിലാഴ്ത്തി പിതാവിന്‍റെ മരണം. കല്‍പ്പറ്റ ബൈപ്പാസിന് സമീപം പുല്‍പ്പാറ വാലത്ത് കൃഷ്ണന്‍ (50) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. വീടിന്‍റെ ടെറസില്‍ നിന്നും കാല്‍തെന്നി വീണാണ് മരണം. ടെറസില്‍ നിന്നും വീണ കൃഷണന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.

ഈ മാസം 20 നാണ് കൃഷ്ണന്‍റെ മകന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് മുന്നോടിയായി വീടിന്‍റെ അറ്റകുറ്റപണികള്‍ നടന്നുവരികയായിരുന്നു. ഇതിനിടെയാണ് കൃഷ്ണന്‍റെ മരണം. മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.