തിരൂര്‍ മലപ്പുറം ഫയര്‍ഫോഴ്സ് യൂനിറ്റും ട്രോമാ കെയര്‍ പ്രവര്‍ത്തകരും വിവിധ സംഘടനകളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

തിരൂരങ്ങാടി: കഴിഞ്ഞദിവസം കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെയും ഏഴ് വയസ്സുകാരനായ മകന്റെയും മൃതദേഹം കണ്ടെത്തി. കക്കാട് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ അലവിയുടെ മകന്‍ ഇസ്മാഈല്‍ (36) മകന്‍ മുഹമ്മദ് ശംവീല്‍ (ഏഴ് ) എന്നിവരുടെ മൃതദേഹമാണ് കക്കാട് മഞ്ഞാംകുഴി ഭാഗത്ത് നിന്ന് കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരൂര്‍ മലപ്പുറം ഫയര്‍ഫോഴ്സ് യൂനിറ്റും ട്രോമാ കെയര്‍ പ്രവര്‍ത്തകരും വിവിധ സംഘടനകളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മകന്‍ ശംവീലിന്റെ മൃതദേഹം ഉച്ചക്ക് രണ്ട് മണിക്കും പിതാവ് ഇസ്മാഈലിന്റ മൃതദേഹം 4.30ഓടെയുമാണ് കണ്ടെത്തിയത. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നു ഇവര്‍ കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്.