രാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. വിശ്വംഭരന്‍ മുന്‍പും വിവിധ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
സുല്‍ത്താന്‍ബത്തേരി: മദ്യക്കുപ്പി ഒളിപ്പിച്ചു വെച്ചുവെന്നാരോപിച്ച് മകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പിതാവിനെ സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി പുത്തന്‍കുന്ന് കരപ്പുറത്ത് വീട്ടില്‍ കെ.എന്‍ വിശ്വംഭരന്‍ (84) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ പതിനേഴാം തീയ്യതി രാത്രിയായിരുന്നു സംഭവം.
വിശ്വംഭരന്റെ മദ്യക്കുപ്പി ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഇയാള്‍ മകനെ ആദ്യം മര്‍ദ്ദിക്കുകയും കത്തി കൊണ്ട് നെഞ്ചത്ത് കുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ആക്രമണം ചെറുക്കുന്നതിനിടെ മകന്റെ ഇടതു കയ്യില്‍ മുറിവേറ്റിരുന്നു. ഇദ്ദേഹം ചികിത്സയിലാണ്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. വിശ്വംഭരന്‍ മുന്‍പും വിവിധ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. എസ്.ഐമാരായ കെ.വി. ശശികുമാര്‍, സാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍.വി. മുരളിദാസ്, ടി.എം. സജി, സിവില്‍ പോലീസ് ഓഫീസറായ അജ്മല്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
