രാവിലെ വയോധികയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് ആൾമറയില്ലാത്ത കിണറ്റിൽ വീണ നിലയിൽ കണ്ടത്.

കാസർകോട്: കാഞ്ഞങ്ങാട് അരയിൽ വയോധിക കിണറ്റിൽ വീണ് മരിച്ചു. 80 വയസ്സുള്ള നാരായണി ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടുപറമ്പിലെ ഉപയോഗ്യശൂന്യമായ കിണറ്റിലാണ് വീണത്. രാവിലെ നാരായണിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് ആൾമറയില്ലാത്ത കിണറ്റിൽ വീണനിലയിൽ കണ്ടത്. പരേതനായ പൊക്കന്‍റെ ഭാര്യയാണ് നാരായണി.

കിണറുണ്ട്, വെള്ളമുണ്ട്, പക്ഷേ കുടിക്കാനോ കുളിക്കാനോ പറ്റില്ല; ചെമ്മീൻ കൃഷി കാരണം കുടിവെള്ളം മുട്ടി ഒരു നാട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം