കാലടി പാറ്റപ്പാറയിൽ പെൺപുലി കിണറ്റിൽ വീണ് ചത്തു. സ്വകാര്യ വ്യക്തിയുടെ കാടിനോട് ചേർന്നുള്ള സ്ഥലത്തെ കിണറ്റിലാണ് പുലി വീണത്

എറണാകുളം: കാലടി പാറ്റപ്പാറയിൽ പെൺപുലി കിണറ്റിൽ വീണ് ചത്തു. സ്വകാര്യ വ്യക്തിയുടെ കാടിനോട് ചേർന്നുള്ള സ്ഥലത്തെ കിണറ്റിലാണ് പുലി വീണത്. മഞ്ഞപ്ര സ്വദേശി സജീവിന്റെ സ്ഥലത്തെ കിണറ്റിലാണ് ആറ് വയസുള്ള പുലി വീണ് ചത്തത്. 

വാൽപ്പാറയിൽ പുലിക്കുട്ടിയെ അവശനിലയിൽ കണ്ടെത്തി, റസ്ക്യൂ സെൻ്ററിലേക്ക് മാറ്റി

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. വന്യമൃഗശല്യമുള്ള പ്രദേശമാണിവിടെ. നേരത്തെയും പുലികളെ കാണുകയും പിടികൂടുകയും ചെയ്തിട്ടുണ്ട്. ഉപയോഗത്തിലുള്ള സ്ഥലവും കിണറും അല്ലാത്തതിനാലാണ് പുലി വീണ വിവരം അറിയാതിരുന്നത്. 

ദേവികുളത്ത് രാത്രി പട്രോളിങ്ങിന് ഇറങ്ങിയ പൊലീസിനെ വിറപ്പിച്ച് പുള്ളിപ്പുലി; വാഹനത്തിന് മുന്നില്‍ ചാടി

മൂന്ന് ദിവസം പഴക്കമായതോടെ ദുർഗന്ധം പുറത്ത് വന്നപ്പോഴാണ് പുലി കിണറ്റിൽ വീണ് ചത്തത് നാട്ടുകാർ അറിഞ്ഞത്. വനം വകുപ്പ് ഉദ്യോസ്ഥർ സ്ഥലത്തെത്തി പുലിയെ പുറത്തെടുത്തു. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു.

വാഹനത്തില്‍ ചാടിക്കയറി ചീറ്റപ്പുലി; സെല്‍ഫിയെടുത്ത് യുവതി; വീഡിയോ വൈറല്‍