Asianet News MalayalamAsianet News Malayalam

മാനിനെ കെട്ടിയിട്ട് റീൽസ് ചിത്രീകരണം; ടാപ്പിം​ഗ് തൊഴിലാളിയായ ഒരാൾ കൂടി അറസ്റ്റിൽ; 2 പേർ ഒളിവിൽ

ഷിബുവിനെ ചാലക്കുടിയിൽ നിന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. കേസിൽ ഇനിയും രണ്ടുപേർ കൂടി പിടിയിലാവാനുണ്ട്. 

Filming Reels with Deer Tied One more person who is a tapping worker was arrested 2 people are absconding
Author
First Published Aug 22, 2024, 7:04 PM IST | Last Updated Aug 22, 2024, 7:04 PM IST

തൃശ്ശൂർ: തൃശ്ശൂർ പാലപ്പിള്ളിയിൽ മാനിനെ കെട്ടിയിട്ട് റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. 
തിരുവനന്തപുരം വിതുര സ്വദേശി ഷിബുവാണ് പിടിയിലായത്. ഇതോടെ കേസിൽ രണ്ട് പേർ പിടിയിലായി. സംഭവത്തിൽ വനം വകുപ്പ് നാല് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തൊഴിലാളികളായ വിനോദ്, ഷിബു, സന്തോഷ് കുമാർ, ഹരി എന്നിവർക്കെതിരെയാണ് കേസ്. 

ഷിബുവിനെ ചാലക്കുടിയിൽ നിന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. കേസിൽ ഇനിയും രണ്ടുപേർ കൂടി പിടിയിലാവാനുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശിയായ വിനോദിനെ പിടികൂടിയിരുന്നു. ടാപ്പിംഗ് തൊഴിലാളികളായ ഇവർ മാനിനെ കെട്ടിയിട്ട് റീൽസ് എടുക്കുകയായിരുന്നു. പിടികൂടിയ മാനിനെ റീൽസ് എടുത്ത ശേഷം കെട്ടഴിച്ചു വിട്ടു എന്നാണ് വിനോദിന്റെ മൊഴി. അതേസമയം, സംഭവത്തിൽ വനം വകുപ്പ് അന്വേഷണം തുടരുകയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios