Asianet News MalayalamAsianet News Malayalam

ക്യാമറയിലുമുണ്ടെടാ പിടി, പി രാജീവ് ക്ലിക്ക്ഡ്; പ്രതിപക്ഷ നേതാവ്, കൊച്ചി മേയർ, എംപി എല്ലാരും ഒന്നിച്ച് പടമായി

രാഷ്ട്രീയമായ വിയോജിപ്പുകൾക്കിടയിലും ഒറ്റ ഫ്രെയ്മിൽ ഒന്നിച്ച് ഞങ്ങൾ എന്നായിരുന്നു മന്ത്രി ക്യാമറാമാനായ ചിത്രത്തെക്കുറിച്ച് കൊച്ചി മേയർ ഫേസ്ബുക്കിൽ കുറിച്ചത്

finance minister p rajeev camera click to opposition leader vd satheesan and team
Author
Kochi, First Published Jan 2, 2022, 7:16 PM IST

കൊച്ചി: കൊച്ചിയുടെ സമീപകാല വാർത്താചിത്രങ്ങൾ അടയാളപ്പെടുത്തുന്ന ഫോട്ടോ പ്രദർശനത്തിൽ ക്യാമറാമാനായി മന്ത്രി പി രാജീവ്. മന്ത്രിയുടെ ക്ലിക്കിന് രാഷ്ട്രീയ ഭേദമന്യേ കൊച്ചിയിലെ നേതാക്കളെല്ലാം അണിനിരന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കൊച്ചി മേയർ അനിൽകുമാ‍ർ, എംപി ഹൈബി ഈഡൻ, നടൻ ജയസൂര്യ തുടങ്ങിയവരെല്ലാം മന്ത്രിയുടെ ഫ്രെയിമിൽ അണിനിരന്നപ്പോൾ അതൊരു മനോഹര ചിത്രമായി. രാഷ്ട്രീയമായ വിയോജിപ്പുകൾക്കിടയിലും ഒറ്റ ഫ്രെയ്മിൽ ഒന്നിച്ച് ഞങ്ങൾ എന്നായിരുന്നു മന്ത്രി ക്യാമറാമാനായ ചിത്രത്തെക്കുറിച്ച് കൊച്ചി മേയർ ഫേസ്ബുക്കിൽ കുറിച്ചത്.

കൊച്ചി മേയറുടെ കുറിപ്പ്

രാഷ്ട്രീയമായ വിയോജിപ്പുകൾക്കിടയിലും ഒറ്റ ഫ്രെയ്മിൽ ഒന്നിച്ച് ഞങ്ങൾ ...
ഇന്ന് ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ പ്രസ് ഫോട്ടോഗ്രാഫർമാരുടെ സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തു. മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ , ഹൈബി ഈഡൻ MP, MLA മാർ കെ.  ബാബു, ടി.ജെ വിനോദ്, നമ്മുടെ പ്രിയങ്കരനായ നടൻ ജയസൂര്യ എന്നിവരോടൊപ്പം രാഷ്ട്രീയമായ വിയോജിപ്പുകൾക്കിടയിലും ഒറ്റ ഫ്രെയിമിൽ ഞങ്ങൾ ഒന്നിച്ചു....

 

കൊച്ചിയുടെ സമീപകാല വാർത്താചിത്രങ്ങൾ അടയാളപ്പെടുത്തുന്ന ഫോട്ടോ പ്രദർശനം കൊച്ചി ഫോട്ടോ ജേർണലിസ്റ്റ് ഫോറമാണ് സംഘടിപ്പിക്കുന്നത്. പല മാധ്യമസ്ഥാപനങ്ങളിലായി ജോലി ചെയ്യുന്ന 38 ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളാണ് കൊച്ചി ദർബാർ ഹാളിൽ പ്രദർശനത്തിനുള്ളത്. കൊച്ചിയുടെ മെട്രോ മുഖം, വികസനം വലിച്ചെറിയുന്ന ദൈന്യതകൾ, നഗരസജീവതയുടെ ഊർജ്ജകാഴ്ചകൾ, മഹാമാരിയിൽ നാട് അനുഭവിച്ച പെടാപ്പാടുകൾ, ജനങ്ങളുടെ നിസ്സഹായത തുടങ്ങിയ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

രണ്ട് പതിറ്റാണ്ടിലധികമായി കൊച്ചിയുടെ വാർത്തചരിത്രത്തിന്‍റെ ഭാഗമായുള്ള മന്ത്രി പി രാജീവും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കെ ബാബുവും,ജയസൂര്യയുമെല്ലാം സിൽവർ ജൂബിലി വാർഷിക ആഘോഷത്തിനെത്തിയത് കൂട്ടായ്മയുടെ വിജയമായി.

 

Follow Us:
Download App:
  • android
  • ios