Asianet News MalayalamAsianet News Malayalam

'സാമ്പത്തിക ബുദ്ധിമുട്ടും മാനസിക ബുദ്ധിമുട്ടും'; ആലുവയിൽ ലേഡീസ് ഷോപ്പ് മാനേജർ ജീവനൊടുക്കിയ നിലയിൽ

സ്ഥാപനത്തിന്‍റെ മുകൾ നിലയിലാണ് സജിത്ത് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

financial  and psychological crisis  ladies shop manager committed suicide in Aluva
Author
First Published Aug 15, 2024, 10:17 PM IST | Last Updated Aug 15, 2024, 10:19 PM IST

കൊച്ചി: പെരുമ്പാവൂരിലെ വ്യാപാര സ്ഥാപനത്തിലെ മാനേജർ തൂങ്ങിമരിച്ച നിലയിൽ. ആലുവ മൂന്നാർ റോഡിൽ പ്രവർത്തിക്കുന്ന പെറ്റൽസ് ലേഡീസ് ഷോപ്പിലെ മാനേജർ മലപ്പുറം  ചേലമ്പ്ര സ്വദേശി സജിത്ത് കുമാർ (41) ആണ് മരിച്ചത്. സ്ഥാപനത്തിന്‍റെ മുകൾ നിലയിലാണ് സജിത്ത് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു. ജീവനൊടുക്കാൻ കാരണം സാമ്പത്തിക ബുദ്ധിമുട്ടും മാനസിക ബുദ്ധിമുട്ടും എന്നാണ് കുറിപ്പിലുളളത്.

Latest Videos
Follow Us:
Download App:
  • android
  • ios