സ്‌റ്റേഷന്‍ ഓഫീസര്‍ നിധീഷ്‌കുമാറിന്റെ നേതൃത്വത്തിലെത്തിയ സേനയുടെ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ എ.എസ്. ശ്രീകാന്ത് കിണറ്റിലിറങ്ങി സാഹസികമായി ഗേര്‍ളിയെ രക്ഷപ്പെടുത്തുകയായിരുന്നു. 

കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരി കുപ്പാടിയില്‍ ആഴമുള്ള കിണറ്റില്‍ വീണ സ്ത്രീയ രക്ഷപ്പെടുത്തി. അമ്പതടിയോളം താഴ്ചയുള്ള കിണറ്റിലകപ്പെട്ട കുപ്പാടി പാലക്കത്തടത്തില്‍ ഗേര്‍ളിയെയാണ് സുല്‍ത്താബത്തേരി അഗ്നിരക്ഷാസേന ഓഫീസിലെ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. അപകടമുണ്ടായ ഉടനെ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. 

സ്‌റ്റേഷന്‍ ഓഫീസര്‍ നിധീഷ്‌കുമാറിന്റെ നേതൃത്വത്തിലെത്തിയ സേനയുടെ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ എ.എസ്. ശ്രീകാന്ത് കിണറ്റിലിറങ്ങി സാഹസികമായി ഗേര്‍ളിയെ രക്ഷപ്പെടുത്തുകയായിരുന്നു. സാരമായ പരിക്കുകളുണ്ടായിരുന്നില്ലെന്നാണ് ലഭ്യമായ വിവരം.

സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ എന്‍.വി. ഷാജി, നിസാര്‍. സികെ, കെ. ജിജുമോന്‍, പി. സജീവ്, കെ.ജെ. ജിതിന്‍, കെ.എജില്‍, കെ. രജ്ഞിത്ത്‌ലാല്‍, കെ. സുധീഷ്, ഹോംഗാര്‍ഡ് ഷാജന്‍ സി.കെ. എന്നിവരാണ് ഫയര്‍ഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നത്.