കത്തിക്കരിഞ്ഞ വസ്തുക്കള്‍ക്കുള്ളില്‍ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നത് കാണുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. 

കോഴിക്കോട്: നല്ലളം പൊലീസ് സ്​റ്റേഷന് സമീപത്തെ​ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്ഥാപനത്തിൽ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. സ്ഥാപനത്തിനുള്ളിൽ നിന്ന് ഒരാളെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

റോഡിലൂടെ പോയ വാഹന യാത്രികര്‍ അറിയിച്ചതിനെ തുടര്‍ന്ന് മീഞ്ചന്ത ഫയര്‍ഫോഴ്സ് അധികൃതര്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. ഇതിനിടെ കത്തിക്കരിഞ്ഞ വസ്തുക്കള്‍ക്കുള്ളില്‍ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നത് കാണുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. ഇത് ആരുടേതാണെന്ന് കണ്ടെത്തിയിട്ടില്ല.

സ്ഥാപനം ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് വിവരം. സംഭവത്തെ തുടർന്ന് സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. കണ്ണൻ ടൂർസ് ആൻഡ് ട്രാവൽസിലാണ് തീപിടിത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.