അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ വൈദ്യുതി പോസ്റ്റിന് തീപിടിച്ചു. അമ്പലപ്പുഴ കച്ചേരിമുക്കിന് കിഴക്ക് ഭാഗത്തായാണ് റോഡരികില്‍ നിന്നിരുന്ന പോസ്റ്റില്‍ ഇന്ന് ഉച്ചയോടെ തീപിടുത്തമുണ്ടായത്. വന്‍ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുക്കാര്‍ പറഞ്ഞു. 

ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് അമ്പലപ്പുഴയില്‍ മണിക്കൂറുകളോളം വൈദ്യുതിയും നിലച്ചു.